Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്തദിന ക്യാമ്പിന് തുടക്കമായി.
27/12/2017
കടുത്തുരുത്തി പോളിടെക്‌നിക് കോളേജിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കടുത്തുരുത്തി പോളിടെക്‌നിക് കോളേജ് എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിന്റെ കീഴിലുള്ള എന്‍.എസ്.എസ് യൂണിറ്റിന്റെ ഭാഗമായി സപ്തദിന ക്യാമ്പിന് തുടക്കമായി. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ സഹകരണത്തോടെ ആറാട്ടുകടവ് ഭാഗത്തു ദളവാപാര്‍ക്ക് എന്ന പേരില്‍ വിശ്രമകേന്ദ്രം സ്ഥാപിച്ചു ശ്രദ്ധേയമാകുന്നു. വര്‍ഷങ്ങളായി കാടുകയറി നശിച്ചുകിടന്ന ഈ പുഴയോരം വൃത്തിയാക്കി പൊതുജനങ്ങള്‍ക്ക് ഒഴിവുസമയങ്ങളില്‍ വിശ്രമിക്കാവുന്ന തരത്തിലാണ് പാര്‍ക്കിന്റെ രൂപകല്പന. ഇരിപ്പിടങ്ങളും, ഊഞ്ഞാല്‍ തുടങ്ങിയവയും പാര്‍ക്കില്‍ നിര്‍മ്മിക്കുകയും മനോഹരമായി സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും സംരക്ഷിക്കുകയുമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ രാജു ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.ബി പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി മധുസൂദനന്‍, അനില്‍ കുമാര്‍, സജിമോന്‍ വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ ബിന്ദു പി.എസ്, ഡോ. രാമചന്ദ്രന്‍, ഒരുമ സെക്രട്ടറി രഘുവരന്‍, ജെയ്‌മോന്‍ എം.ജി എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തന ഉദ്ഘാടനം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എം സുധര്‍മ്മന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍, പ്രോഗ്രാം ഓഫീസര്‍ അമീന്‍ മുഹമ്മദ്, വോളണ്ടിയര്‍ സെക്രട്ടറിമാരായ ഇമ്മാനുവല്‍ ജോസഫ്, അമൃത ഉല്ലാസ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കുന്നു.