Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഷണ പ്രതികളെ അറസ്റ്റ് ചെയ്തു
27/12/2017

വൈക്കം: വഴിസൈഡില്‍ കച്ചവടം നടത്തുന്ന കടയില്‍ മോഷണം നടത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം അഷ്ടമിയോടനുബന്ധിച്ച് നടത്തി വരുന്ന കടയില്‍ മോഷണം നടന്നത്. കട കുത്തിത്തുറന്ന് ഒരു പെട്ടി ഫാന്‍സി മോതിരം, കച്ചവടക്കാരന്റെ മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ച ചാലപ്പറമ്പ് സ്വദേശി ശ്യാംലാലി(29)നെയും, പ്രായപൂര്‍ത്തിയാകാത്ത മൂന്നു വിദ്യാര്‍ത്ഥികളെയും എസ്.ഐ സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. കടയുടമയുടെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് ഇയാള്‍ നശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഈ ഭാഗത്തു നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്.ഐ അറിയിച്ചു.