Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ഗഴി കലശം നാളെ സമാപിക്കും
27/12/2017

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ നടന്നു വരുന്ന മാര്‍ഗഴി കലശം നാളെ സമാപിക്കും. കലശത്തിന്റെ ഭാഗമായുള്ള ബ്രഹ്മ കലശം എഴുന്നള്ളിപ്പ് നാളെ രാവിലെ നടക്കും. രാവിലെയും വൈകുന്നേരവും നടക്കുന്ന ശ്രീബലിയെഴുന്നള്ളിപ്പ് ആനപ്പുറത്തായിരിക്കും. ക്ഷേത്ര പ്രതിഷ്ഠാ കാലത്ത് പരശുരാമനാല്‍ നിശ്ചയിക്കപ്പെട്ട ആട്ട വിശേഷങ്ങളില്‍ പ്രധാന ഇനമാണ് മാര്‍ഗഴി കലശം. മാര്‍ഗഴി മാസത്തില്‍ നടത്തുന്ന കലശത്തിനെ കല്ലിച്ച് കലശം എന്നും പറയുന്നു. അതാതു കാലങ്ങളിലെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ജന്മനക്ഷത്രം ആദിയിലോ അന്ത്യത്തിലോ വരത്തക്കവിധമാണ് ഇപ്പോള്‍ കലശം നടന്നു വരുന്നത്. മണ്ഡപത്തില്‍ വെള്ളി കുടത്തില്‍ ബ്രഹ്മകലശവും വലിയ ചെമ്പ് അണ്ഡാവില്‍ ജലദ്രോണിയും പൂജിച്ച് ദിവസേന നൂറ്റിയൊന്ന് കുടം അഭിഷേകം ചെയ്ത് പത്തു ദിവസം കൊണ്ട് ആയിരം കലശം അഭിഷേകം ചെയ്യുന്നതാണ് മാര്‍ഗഴി കലശം. കലശത്തിന്റെ ഭാഗമായി ഉദയനാപുരം ക്ഷേത്രത്തില്‍ 29ന് രുദ്രപൂജയും 30ന് ഉദയാസ്തമന പൂജയും നടത്തും.