Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി
26/12/2017
തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി അരയന്‍കാവ് പുല്ല്യാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു

വൈക്കം: തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തന്ത്രി അരയന്‍കാവ് പുല്ല്യാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റി. കിഴക്കും ഭാഗം എതിരേല്‍പ്പ് സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയ വിളക്ക്‌വയ്പ് കൊടിയേറ്റിന് ദൃശ്യചാരുതയേകി. സബ്ഗ്രൂപ്പ് ഓഫീസര്‍ വി ആര്‍ ജ്യോതി, ഉപദേശക സമിതി പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍, സെക്രട്ടറി അരുണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 29ന് ഭരണി ഉത്സവം ആഘോഷിക്കും. രാവിലെ കുംഭകുടഘോഷയാത്ര, വൈകിട്ട് 6.30ന് താലപ്പൊലി, രാത്രി 9ന് ഭരണിവിളക്ക് എന്നിവയും നടക്കും. 30ന് തൃക്കാര്‍ത്തിക ആഘോഷിക്കും. രാവിലെ 9.30ന് കാവടി ഘോഷയാത്ര, വൈകിട്ട് 5ന് നടക്കുന്ന കാഴ്ചശ്രീബലിക്ക് മയൂരനൃത്തം, പഞ്ചാരിമേളം എന്നിവ അണിനിരക്കും. രാത്രി 8.30ന് ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ കാര്‍ത്തിക വിളക്ക് വയ്പ് നടത്തും. തുടര്‍ന്ന് കിഴക്കോട്ടെഴുന്നള്ളിപ്പ് പുറപ്പെടും. രാത്രി 11ന് വലിയവിളക്കും വലിയകാണിക്കയും, 31ന് ആറാട്ടും നടക്കും.