Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരി തീര്‍ത്ഥാടന പദയാത്ര സമ്മേളനം
26/12/2017
എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്‍ നടത്തുന്ന 5-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര സമ്മേളനം പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സമൂഹത്തിന് ഐശ്വര്യവും സമാധാനവും നല്‍കുന്നതാണ് ഗുരുദേവ ദര്‍ശനങ്ങളെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹം സൃഷ്ടിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് ഗുരുദേവ തത്വങ്ങളും ആശയങ്ങളുമെന്നും രമേഷ് പറഞ്ഞു. എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്‍ നടത്തിയ 5-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ പി വി ബിനേഷിന് ധര്‍മ്മപാതക കൈമാറി പ്രയാണം എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി ടി മന്മദന്‍, യൂണിയന്‍ സെക്രട്ടറി എം പി സെന്‍, കെ ടി അനില്‍കുമാര്‍, പി വി വിവേക്, കെ വി പ്രസന്നന്‍, പി പി സന്തോഷ്, കെ വി പ്രദീപ്കുമാര്‍, പി ആര്‍ ബിജി എന്നിവര്‍ പങ്കെടുത്തു. 158 കിലോ മീറ്റര്‍ കാല്‍നട യാത്ര ചെയ്താണ് 5 ദിവസം കൊണ്ട് പദയാത്ര ശിവഗിരി കുന്നിലെത്തുന്നത്. 158 പദയാത്രികരാണ് വ്രതശുദ്ധിയോടെ യാത്രയില്‍ പങ്കെടുക്കുന്നത്. 31ന് ശിവഗിരി കുന്നിലെത്തി സമാപിക്കും.