Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്ഡല ഭജന സമര്‍പ്പണവും ഉത്സവവും
26/12/2017
അക്കരപ്പാടം ഓങ്കാരേശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് തന്ത്രി കൂനംതൈ പുരുഷോത്തമന്‍ കൊടിയേറ്റുന്നു

വൈക്കം: അക്കരപ്പാടം 130-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗം വക ഓങ്കാരേശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മണ്ഡല ഭജന സമര്‍പ്പണവും ഉത്സവവും തുടങ്ങി. തന്ത്രി കൂനംതൈ പുരുഷോത്തമന്‍ ഉത്സവത്തിന് കൊടിയേറ്റി. കൊടിയേറ്റാനുള്ള കൊടിക്കയറും കൊടിക്കൂറയും വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തി ചാത്തോത്ത് വിജയന്‍, കീഴ്ശാന്തിമാരായ കെ ആര്‍ രാജേഷ്, ഷൈന്‍രാജ് എന്നിവര്‍ സഹകാര്‍മികരായി. ഉച്ചക്ക് മഹാപ്രസാദഊട്ട്, വൈകിട്ട് 5.30ന് വിളക്ക് വയ്പ്, അക്കരപ്പാടം ശ്രീമൂകാംബിക സമാജത്തിന്റെ താലപ്പൊലി, അക്കരപ്പാടം ശ്രീദേവി വിലാസം സമാജത്തിന്റെ താലപ്പൊലി എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് കെ കെ ഉദയപ്പന്‍, പി എസ് ദാനവന്‍, പി പി ബേബി, കെ പി ഷാജി, കെ പി കാര്‍ത്ത്യായനി, കൗസല്യ കോലോത്തുംതറ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവത്തിന്റെ പ്രധാന ആഘോഷമായ പകല്‍പ്പൂരം 30ന് വൈകിട്ട് 3ന് ക്ഷേത്രമൈതാനത്ത് നടക്കും. വൈക്കം ഷാജിയുടെയും സംഘത്തിന്റെയും നാദസ്വരമേളവും , സതീശന്‍ സംഘത്തിന്റെ ചെണ്ടമേളവും, കൊട്ടകാവടികളും പൂരത്തിന് മികവേകും. 8.30ന് ദേശതാലപ്പൊലി, രാത്രി 2ന് ആറാട്ട് തുടര്‍ന്ന് വലിയ കാണിക്കയും നടക്കും.