Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിനും മണ്ഡലമഹോത്സവത്തിനും തുടക്കമായി.
26/12/2017
തെക്കേടനട ശ്രീ കാളിയമ്മനട ദേവീക്ഷേത്രത്തിലെ 14-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിനും മണ്ഡലമഹോത്സവത്തിനും മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി ഭദ്രദീപം തെളിയിക്കുന്നു.

വൈക്കം: തെക്കേടനട ശ്രീ കാളിയമ്മനട ദേവീക്ഷേത്രത്തിലെ 14-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിനും മണ്ഡലമഹോത്സവത്തിനും തുടക്കമായി. സപ്താഹയജ്ഞത്തിന്റെ ധ്വജാരോഹണം മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി നിര്‍വ്വഹിച്ചു. തുടര്‍ന്ന് യജ്ഞവേദിയില്‍ വിഗ്രഹ പ്രതിഷ്ഠയും നടത്തി. റിട്ട. ഡി ഇ ഒ എന്‍ നാരായണയ്യര്‍ യജ്ഞവേദിയില്‍ ഭദ്രദീപപ്രകാശനവും ക്ഷേത്രഭരണ സമിതി പ്രസിഡന്റ് കെ പുരുഷോത്തമന്‍ ആചാര്യവരണവും ഗ്രന്ഥസമര്‍പ്പണവും നിര്‍വ്വഹിച്ചു. പൂര്‍ണ്ണാനന്ദ തീര്‍ത്ഥപാദര്‍ യജ്ഞാചാര്യനും, ജയലക്ഷ്മി വിജയകുമാര്‍, ശ്രീശൈലം രാജേശേഖരന്‍ എന്നിവര്‍ സഹകാര്‍മ്മികരുമാണ്. 28ന് വൈകുന്നേരം വിദ്യാഗോപാല മന്ത്രാര്‍ച്ചന, 29ന് ലളിതാസഹസ്രനാമാര്‍ച്ചന, 30ന് കുചേലോപാഖ്യാനം, പ്രസാദഊട്ട്, അവഭൃതസ്‌നാനം തുടങ്ങിയ ചടങ്ങുകളോടെ 31ന് യജ്ഞസമര്‍പ്പണം നടക്കും.