Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലിമിററഡ് സ്റ്റോപ്പ് ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം
16/01/2016

വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ജംഗ്ഷനില്‍ കോട്ടയം-എറണാകുളം റോഡില്‍ ഓടുന്ന ലിമിററഡ് സ്റ്റോപ്പ് ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം. വെട്ടിക്കാട്ട് മുക്ക് പാലത്തിന് പ്രഖ്യാപിക്കപ്പെട്ട നടപ്പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം. ഗുരുമന്ദിരം അംഗന്‍വാടി റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി നവീകരിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉന്നയിച്ച് തദ്ദേശവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. വെട്ടിക്കാട്ട് മുക്ക് തടി ഡിപ്പോയിലെയും, ഹൗസിംഗ് കോളനിയിലെയും നിരവധി ജനങ്ങളുടെ യാത്രക്ലേശങ്ങള്‍ പരിഹരിക്കണമെന്നും സി പി ഐ വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ഗ്രൂപ്പ് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വി.എ. ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍.രമേശന്‍, കെ.അജിത്ത് എം.എല്‍.എ, കെ.ഡി. വിശ്വനാഥന്‍, കെ.സി.സജി, പി.കെ ഹംസ എന്നിവര്‍ പ്രസംഗിച്ചു.