Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രിസ്മസ് ആഘോഷപരിപാടികള്‍
23/12/2017
തലയോലപ്പറമ്പ് അസ്സീസി ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌ക്കൂളിലെ ക്രിസ്മസ് ആഘോഷപരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: അസ്സീസി ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌ക്കൂളിലെ ക്രിസ്മസ് ആഘോഷപരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളി സഹവികാരി ഫാ. ജിജു വലിയകണ്ടത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കി. സ്‌ക്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെറ്റില്‍ഡ ഫ്രാന്‍സിസ്, പി.ടി.എ പ്രസിഡന്റ് എം.കെ തങ്കച്ചന്‍, പ്രിന്‍സിപ്പാള്‍ ക്ലെയര്‍ ഫ്രാന്‍സിസ്, സുഭാഷ് പുഞ്ചക്കോട്ടില്‍, അബ്ബാസ്, സിസ്റ്റര്‍ റിനി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച തിരുപ്പിറവി സ്‌കിറ്റ്, സംഘനൃത്തം, ടാബ്ലോ, സമൂഹഗാനം, കരോള്‍ഗാനം, ക്രിസ്മസ് പാപ്പ എന്നിവ ആഘോഷങ്ങള്‍ക്ക് മിഴിവേകി. ക്രിസ്മസ് സദ്യയും ഉണ്ടായിരുന്നു.

വൈക്കം: തലയാഴം ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം നടത്തി. ഹെഡ്മിസ്ട്രസ്സ് ഡെലിന്‍ ക്രിസ്മസ് സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കരോള്‍ ഗാനങ്ങള്‍, കലാപരിപാടികള്‍, മധുരവിതരണം, വിഭവസമൃദ്ധമായ സദ്യ എന്നിവയും ഉണ്ടായിരുന്നു.