Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രമോട്ടേഴ്‌സ് സംഗമം നടത്തി
23/12/2017
സഹൃദയ പ്രമോട്ടേഴ്‌സ് മീറ്റ് സിസ്റ്റര്‍ ജസീന ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓരോ വ്യക്തിയിലും മനുഷ്യജീവന്റെ മഹത്വം ദര്‍ശിച്ച് സ്‌നേഹവും ബഹുമാനവും നല്‍കുന്നതിനുള്ള സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നതെന്ന് കേരള സോഷ്യല്‍ സര്‍വീസ് ഫോറം പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ജസീന അഭിപ്രായപ്പെട്ടു. എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രമോട്ടേഴ്‌സ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ ജസീന. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി അധ്യക്ഷത വഹിച്ചു. സന്യാസവ്രത വാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റര്‍മാരെ ആദരിച്ചു. സഹൃദയ അസി. ഡയറക്ടര്‍ ഫാ.പീറ്റര്‍ തിരുതനത്തില്‍, പാപ്പച്ചന്‍ തെക്കേക്കര, റജി ജയിംസ്, ബിജു ജേക്കബ്, ലീ ആന്‍ ബിഷപ്പ്, ഷേര്‍ളി അവറാച്ചന്‍, ലൂസി പൗലോസ് എന്നിവര്‍ സംസാരിച്ചു.