Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കട്ടിളവെയ്പ്പ് നടത്തി.
23/12/2017
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ആദ്യ വീടിന്റെ കട്ടളവെയ്പ് നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ് ജനറല്‍ കണ്‍വീനര്‍ വൈ. ബിന്ദു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

 വൈക്കം: വാസയോഗ്യമായ വീടില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട് വെച്ചു കൊടുക്കാന്‍ സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യവീടിന്റെ കട്ടിളവെയ്പ്പ് നടത്തി. നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ് ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു എന്നിവരാണ് ചടങ്ങ് നടത്തിയത്. 600 സ്്ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ നിര്‍മ്മിക്കുന്ന ഒരു വീടിന് ആറരലക്ഷം രൂപയാണ് ചെലവ്. ഈ വര്‍ഷം രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് വീട് നല്‍കുക. സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥിനിയായ തലയാഴം പള്ളിയാട് മലയില്‍ സുബിമോള്‍ക്കാണ് ആദ്യവീട് നല്‍കുന്നത്. എന്‍.എസ്സ്.എസ്സ് യൂണീറ്റ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പി.ടി.എ, മാനേജ്‌മെന്റ്, ഉല്ലല ഒാംകാരേശ്വരം ദേവസ്വം എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഓരോ അധ്യായന വര്‍ഷവും 12 ലക്ഷം രൂപ ചെലവില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീതം വീട് നിര്‍മ്മിച്ച് നല്‍കുക. മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, കോര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌ക്കര്‍, കെ.എസ് സിന്ധു, സാബു കോക്കാട്ട്, റെജി എസ്.നായര്‍ എന്നിവര്‍ പങ്കെടുത്തു.