Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്താഹയജ്ഞം തുടങ്ങി.
23/12/2017
കൊതവറ സന്മാര്‍ക്ഷപോഷിണി ഭജനമഠം കുന്നക്കോവില്‍ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കുന്നു

വൈക്കം: കൊതവറ സന്മാര്‍ക്ഷപോഷിണി ഭജനമഠം കുന്നക്കോവില്‍ സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നിന്നും യജ്ഞശാലയിലേക്കുള്ള ശ്രീകൃഷ്ണവിഗ്രഹം കൊണ്ടുവന്നു. യജ്ഞാചാര്യന്‍ ലക്ഷ്മിനാരായണദാസന്‍, ക്ഷേത്രം പ്രസിഡന്റ് എന്‍.ജെ ഷാജി, പി.ബി ചന്ദ്രബോസ്, പവിത്രന്‍ ഇടംപാടത്ത്, വിജേഷ് പുത്തന്‍തറ, സരിത രാജേഷ്, പ്രവീണ ബിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. 27ന് രാവിലെ 11.30ന് രുഗ്മിണീസ്വയംവരം, വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജ, 29ന് രാവിലെ 11ന് അവഭൃഥസ്‌നാനം, 1ന് മഹാപ്രസാദം ഊട്ട് എന്നിവയും നടക്കും.