Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറാട്ട് എഴുന്നള്ളിപ്പ് നടത്തി.
23/12/2017
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളിപ്പ് ദേശതാലപ്പൊലിയുടെ അകമ്പടിയോടെ പുറപ്പെടുന്നു

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആറാട്ട് എഴുന്നള്ളിപ്പ് നടത്തി. ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആറാട്ട് എഴുന്നള്ളിപ്പിന് എതിരേല്‍പ്പ് നല്‍കി. ദേശതാലപ്പൊലിയുടെ അകമ്പടിയോടെയാണ് ആറാട്ട് എഴുന്നള്ളിപ്പ് പുറപ്പെട്ടത്. ചെമ്മനത്ത് ക്ഷേത്ര കുളത്തില്‍ നടന്ന ആറാട്ട് ചടങ്ങുകള്‍ക്ക് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മുരിഞ്ഞൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത് എന്നിവര്‍ കാര്‍മികരായി. പുലര്‍ച്ചെ നടന്ന വലിയകാണിക്കയില്‍ ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍നായര്‍ ആദ്യകാണിക്ക അര്‍പ്പിച്ചു.