Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം മേജര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് (24ന്) കൊടിയേറും
23/12/2017


വൈക്കം: തോട്ടകം മേജര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് (24ന്) കൊടിയേറും. വൈകിട്ട് 7നും 8നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റു നടക്കുന്നത്. 24ന് നാമസങ്കീര്‍ത്തന ലഹരി, 25ന് രാവിലെ 8 മുതല്‍ 9 വരെ ശ്രീബലി, വൈകിട്ട് 5 മുതല്‍ കാഴ്ചശ്രീബലി, 6.30ന് ഭജന തുടര്‍ന്ന് തിരുവാതിരകളി, മോഹിനിയാട്ടം, ഭരതനാട്യം, രാത്രി 9ന് വിളക്ക്. 26ന് രാത്രി 7 മുതല്‍ സംഗീതകച്ചേരി, 27ന് ഉച്ചയ്ക്ക് 2 മുതല്‍ ഉത്സവബലി ദര്‍ശനം, രാത്രി 7 മുതല്‍ ഭരതനാട്യം, 8 മുതല്‍ മെഗാ കുറത്തിയാട്ടം, 28ന് ഉച്ചയ്ക്ക് 2 മുതല്‍ ഉത്സവബലി ദര്‍ശനം, രാത്രി 7 മുതല്‍ കഥകളി, 29ന് ഭരണി ഉത്സവദിനത്തില്‍ രാവിലെ 9 മണിക്ക് കുംഭകുടം അഭിഷേകം, 6.30ന് താലപ്പൊലി വരവ്, 7.30 മുതല്‍ പിന്നല്‍ തിരുവാതിരകളി, 9ന് ഭരണി വിളക്ക്. 30ന് തൃക്കാര്‍ത്തിക ഉത്സവദിനത്തില്‍ രാവിലെ 9.30 മുതല്‍ കാവടി വരവ്, 10.30ന് കാവടി അഭിഷേകം, തുടര്‍ന്ന മഹല്‍ നിവേദ്യം, ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, മയൂരനൃത്തം, പഞ്ചാരിമേളം, 8.30ന് ദീപാരാധന,കാര്‍ത്തിക വിളക്ക് വയ്പ്പ്, കിഴക്കോട്ടെഴുന്നള്ളിപ്പ്, 9.30ന് പൈതൃകം-നാടന്‍പാട്ട് അറിവുകള്‍, തുടര്‍ന്ന് പള്ളിവേട്ട, രാത്രി 11ന് വലിയവിളക്ക്, തുടര്‍ന്ന് വലിയകാണിക്ക, 31ന് രാവിലെ 9.30ന് ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.