Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലനഗരസഭ രൂപീകരണം നടന്നു
16/01/2016

വൈക്കം നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലനഗരസഭ രൂപീകരണം നടന്നു നഗരസഭ കൗണ്‍സിലര്‍ ഷിബി സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തിന് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വത്സല സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് യോഗനടപടികള്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബാല നഗരസഭയുടെ തെരെഞ്ഞെടുപ്പ് നടന്നു. ബാല നഗരസഭയുടെ ചെയര്‍മാനായി പ്രമോദിനേയും വൈസ് ചെയര്‍പേഴ്‌സണ്‍ ആയി ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് 5 സ്റ്റാന്‍ഡിംഗ് കമ്മററി അംഗങ്ങളെ തെരെഞ്ഞെടുത്തു. നഗരസഭ കൗണ്‍സിലര്‍മാരായ സന്തോഷ്, സെല്‍ബി ശിവദാസ് എന്നിവര്‍ പങ്കെടുത്തു. സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍ ബിന്ദു ഷാജി യോഗനടപടികള്‍ക്ക് ശേഷം കൃതജ്ഞത രേഖപ്പെടുത്തി.