Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യണം
22/12/2017

വൈക്കം: കഴിഞ്ഞ ആറു മാസക്കാലമായി കര്‍ഷകക്ഷേമ പെന്‍ഷന്‍, പെന്‍ഷന്‍കാര്‍ക്ക് നല്‍കാത്തതുകൊണ്ട് കര്‍ഷകര്‍ വളരെയധികം സാമ്പത്തിക ക്ലേശവും ബുദ്ധിമുട്ടുകളും അനുഭവിച്ചു വരികയാണെന്ന് ജനതാദള്‍ യൂ സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം ആര്‍ മോഹന്‍ദാസ് പറഞ്ഞു. മറ്റെല്ലാ ക്ഷേമപെന്‍ഷനുകളും വിതരണം ചെയ്തിട്ടും കര്‍ഷകപെന്‍ഷന്‍ നല്‍കാത്തത് കേരളത്തിലെ കര്‍ഷകരോട് കാണിക്കുന്ന കടുത്ത അവഗണനയാണെന്ന് മോഹന്‍ദാസ് ചൂണ്ടിക്കാട്ടി. ക്രിസ്തുമസ്സിന് ഏതാനും ദിവസങ്ങള്‍ അവശേഷിക്കേ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭ്യമാക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയ്യെടുക്കണമെന്നും അടിയന്തിരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്നും മോഹന്‍ദാസ് സംസ്ഥാന ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു.