Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്യുലര്‍ ഫെസ്റ്റിന്റെ സമാപന റാലിയും സമ്മേളനവും
22/12/2017
എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സെക്യുലര്‍ ഫെസ്റ്റിന്റെ സമാപന സമ്മേളനം വൈക്കത്ത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

വെക്കം: മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്യുലര്‍ ഫെസ്റ്റിന്റെ സമാപന റാലിയും സമ്മേളനവും വൈക്കത്ത് നടത്തി. 'വി ആര്‍ സെക്യുലര്‍; വി വില്‍ ബി സെക്യുലര്‍' എന്ന സന്ദേശം ഉയര്‍ത്തികൊണ്ട് ദളവാക്കുളം സ്റ്റാന്റില്‍ നിന്നും ആരംഭിച്ച റാലിയില്‍ വിവിധ കോളേജില്‍ നിന്നെത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ കെ.എം അരുണ്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ, അഡ്വ. കെ.കെ രഞ്ജിത്ത്, പി.ശശിധരന്‍, ശില്‍പ സുരേന്ദ്രന്‍, വാണി രവീന്ദ്രന്‍, പ്രജിത്ത് കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു. ആര്യാ രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.