ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി.
22/12/2017
സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കന്ററി സ്കൂളിലെ ക്രിസ്മസ് പുതുവത്സരാഘോഷം സീനിയര്‍ അധ്യാപകരായ ഷാജി.ടി.കുരുവിളയും, സാലി ജോര്‍ജ്ജും ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കന്ററി സ്കൂളില്‍ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. എല്‍.പി മുതല്‍ ഹയര്‍സെക്കന്റി വരെയുള്ള എല്ലാ ക്ലാസ്സുകളിലും കേക്ക് മുറിച്ച് കുട്ടികള്‍ ആഘോഷം പങ്കുവെച്ചു. സീനിയര്‍ അധ്യാപകരായ ഷാജി.ടി.കുരുവിളയും, സാലി ജോര്‍ജ്ജും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍മാരായ പി.ആര് ബിജി, കെ.വി പ്രദീപ്കുമാര്‍, ഹെഡ്മാസ്റ്റര് പി.ടി ജിനീഷ്, പ്രിയ ഭാസ്ക്കര്‍, അമ്പിളി പ്രതാപ്, എന്‍.ബാബുരാജ്, എന്‍. രാധിക, അനീഷ് പി.കുമാര്‍, അഞ്ജലി വി.കൃഷ്ണ, ഷാജി മാടയില്‍ എന്നിവര്‍ പങ്കെടുത്തു.