Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൈക്ക് സെറ്റ് സമര്‍പ്പിച്ചു.
22/12/2017
അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യു.പി സ്‌കൂളിന് എല്‍.ഐ.സി വൈക്കം ബ്രാഞ്ച് നല്‍കിയ മൈക്ക് സെറ്റ് മാനേജര്‍ മാത്യൂസ് വി.ജോസഫ് പ്രധാന അധ്യാപിക ആര്‍.ജയശ്രീക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നക്ഷത്രത്തിളക്കം പരിപാടിയോടനുബന്ധിച്ച് എല്‍.ഐ.സി വൈക്കം ബ്രാഞ്ച് സ്‌കൂളിന് മൈക്ക് സെറ്റ് സമര്‍പ്പിച്ചു. ബ്രാഞ്ച് മാനേജര്‍ മാത്യൂസ് വി.ജോസഫ് പ്രധാന അധ്യാപിക ആര്‍.ജയശ്രീക്ക് മൈക്ക് സെറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. എല്‍.ഐ.സി . ഓഫ് ഇന്ത്യ യുടെ എം.ഡി ആര്‍.റ്റി പദവി നേടിയ ജി.ശിവദാസിനെ ചടങ്ങില്‍ ആചരിച്ചു. നക്ഷത്രത്തിളക്കം പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഒ.മോഹനകുമാരി അധ്യക്ഷത വഹിച്ചു. ജി.ശ്രീകുമാരന്‍നായര്‍ കലാകായികമേളയില്‍ വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.രത്‌നമ്മ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. എ.സി മണിയമ്മ മെഡല്‍ വിതരണം നടത്തി. പി.എസ് അഭിലാഷ്, വിനോദ്കുമാര്‍, കെ.രമ, ഇ.വി ഓമന, എം.റ്റി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.