Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പകല്‍പ്പൂരം ഭക്തര്‍ക്ക് വിസ്മയകാഴ്ചയായി
22/12/2017
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന പകല്‍പ്പൂരം

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്ര മൈതാനത്ത് നടന്ന പകല്‍പ്പൂരം ഭക്തര്‍ക്ക് വിസ്മയകാഴ്ചയായി. തലയെടുപ്പുകാരനായ പാമ്പാടി രാജന്‍ ആനയാണ് ഭഗവാന്റെ തിടമ്പേറിയത്. ഇത്തിത്താനം വിഷ്ണു നാരായണന്‍, ചെറുശ്ശേരി രാജന്‍ എന്നീ ആനകള്‍ അകമ്പടി നിന്നു. ആര്‍.എല്‍.വി മഹേഷ്, പാണാവള്ളി ജയന്‍ എന്നിവരുടെ പ്രമാണത്തില്‍ മുപ്പതോളം കലാകാരന്‍ന്മാര്‍ അണിനിരന്ന പാണ്ടിമേളം പൂരം ആകര്‍ഷകമാക്കി. കരിമ്പൂഴിക്കാട് ദേവീക്ഷേത്രത്തില്‍ നിന്നാണ് പൂരഘോഷയാത്ര ക്ഷേത്ര മൈതാനത്തേക്ക് പുറപ്പെട്ടത്. താലപ്പൊലിയും വാദ്യമേളങ്ങളും പട്ടുകുടകളും പൂരഘോഷയാത്രയ്ക്ക് ദൃശ്യചാരുതയേകി. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി.നായര്‍, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൂരത്തിന്റെ വര്‍ണ്ണ കാഴ്ച ആസ്വദിക്കാന്‍ വന്‍ജനാവലിയാണ് ക്ഷേത്രമൈതാനിയിലെത്തിയത്.