ആദരിച്ചു
22/12/2017
വയലാര്‍ സംഗീത സാഹിത്യ പുരസ്ക്കാര ജേതാവ് സുബ്രഹ്മണ്യന് അമ്പാടിയെ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്മാന് ജയിംസ് പ്ലാക്കത്തൊട്ടിയില് മൊമന്‍ന്റോ നല്കി ആദരിക്കുന്നു
വൈക്കം: എസ്.എസ്.എ കോട്ടയം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ നടത്തിയ ഒന്നിച്ചൊന്നായ് 2017-ലെ സമാപന സമ്മേളനത്തില്‍ വയലാര്‍ സംഗീത സാഹിത്യ പുരസ്ക്കാര ജേതാവ് സുബ്രഹ്മണ്യന് അമ്പാടിയെ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്മാന് ജയിംസ് പ്ലാക്കത്തൊട്ടിയില് മൊമന്‍ന്റോ നല്കി ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഗണേഷ് ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍ എ.ഇ.ഒ എസ് സതീഷ്കുമാര്‍, എച്ച്.എം സെക്രട്ടറി എബ്രഹാം ഫിലിപ്പ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കവിത പയസ്, എന്‍.പി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ലൗജന് എന്നിവര്‍ സംസാരിച്ചു.