Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലവേദിയുടെയും പരിശീലനക്കളരിയുടെയും ഉദ്ഘാടനം 23ന്
22/12/2017

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് സംസ്‌കാര വായനശാലയുടെ ആഭിമുഖ്യത്തില്‍ ബാലവേദിയുടെയും പരിശീലനക്കളരിയുടെയും ഉദ്ഘാടനം 23ന് നടക്കും. മറവന്‍തുരുത്ത് സാംസ്‌കാരിക നിലയത്തില്‍ വൈകുന്നേരം നാലിന് 'റോഡുസുരക്ഷാ പാഠങ്ങള്‍' എന്ന പരിശീലനക്കളരി വൈക്കം ജോയിന്റ് ആര്‍.ടി.ഒ വി.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് ടി.എസ് ഷാജി അധ്യക്ഷത വഹിക്കും. സെക്രട്ടറി അഞ്ജു ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഭാസ്‌ക്കരന്‍, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. 24നും 25നും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ കലണ്ടര്‍, ആശംസാ കാര്‍ഡുകള്‍, പോസ്റ്റര്‍ എന്നിവയുടെ നിര്‍മ്മാണ പരിശീലനം നടക്കും.