Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാപഞ്ചായത്തിലെ ബാലസഭാ കുട്ടികളുടെ ബാലപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തി
16/01/2016

ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ബാലസഭാ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിനായി ബാലപഞ്ചായത്ത് പ്രതിനിധികളുടെ തെരഞ്ഞെടുപ്പും കുട്ടികളുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. ബാലസഭാംഗമായ നവീന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം നടത്തി. കുടുംബശ്രീ വൈസ് പ്രസിഡന്റ് മിനി രതീശന്‍ സ്വാഗതം ആശംസിച്ചു. മെമ്പര്‍ സെക്രട്ടറി എസ് രാജീവ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പി കെ ആനന്ദവല്ലി ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ലേഖാതമ്പി, വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ പി എസ് മോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ പി പി ദിവാകരന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ പ്രവീണ എന്നിവര്‍ സംസാരിച്ചു. ബാലപഞ്ചായത്ത് പ്രസിഡന്റായി അനന്തകൃഷ്ണനേയും കണ്‍വീനറായി ഗ്രീഷ്മയെയും തെരഞ്ഞെടുത്തു.