Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ. വിശ്വനാഥന്‍ അവാര്‍ഡ് കനയ്യകുമാറിന് കാനം രാജേന്ദ്രന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും
21/12/2017

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനും, സ്വാതന്ത്ര്യസമരസേനാനിയും, വൈക്കത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് എം.എല്‍.എയുമായിരുന്ന സി.കെ വിശ്വ നാഥന്റെ സ്മരണാര്‍ത്ഥം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുളള അവാര്‍ഡ് ഇക്കൊല്ലം കനയ്യകുമാറിനാണ് നല്കുന്നത്.
ബീഹാറിലെ ബേഗുസരായിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുളള ഒരു ദരിദ്ര കര്‍ഷക കുടുംബത്തിലാണ് കനയ്യകുമാര്‍ ജനിച്ചത്. ലോകപ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയെ കാവിവല്ക്കരിക്കാനുളള ആര്‍.എസ്.എസ് ഫാസിസ്റ്റ് ശക്തികളുടെ നീക്കങ്ങള്‍ ക്കെതിരെ ഉജ്ജ്വലമായ വിദ്യാര്‍ത്ഥി പോരാട്ടത്തിന് നേത്യത്വം നല്കി. ഭരണാധികാരി വര്‍ഗ്ഗം കളളക്കേസ്സ് ചമച്ച് രാജ്യദ്രോഹകുറ്റം ചുമത്തി ഈ വിദ്യാര്‍ത്ഥി നേതാവിനെ അറസ്റ്റുചെയ്തു ജയിലിലടച്ചു. ഹൈക്കോടതിയില്‍ ജഡ്ജിയുടെ ചേമ്പറിന് മുമ്പില്‍ അഭിഭാഷക വേഷം ധരിച്ച ആര്‍.എസ്.എസ് ഗുണ്ടകളും ജയിലില്‍ വെച്ച് പോലീസ് വേഷധാരികളായ വര്‍ഗ്ഗീയവാദികളും അതിനീചമായി തല്ലിച്ചതച്ചു. പക്ഷെ തളരാത്ത വീര്യത്തോടെ ഒരു വിപ്ലവകൊടുങ്കാറ്റായി മോഡി സര്‍ക്കാറിന്റെ ഫാസിസ്റ്റ് വര്‍ഗ്ഗീയ നയങ്ങള്‍ക്കെതിരെ രാജ്യത്തെങ്ങും യുവതലമുറയുടെ ആവേശമായി മാറിക്കഴിഞ്ഞു കനയ്യകുമാര്‍.
24ന് വൈകുന്നേരം 4ന് വൈക്കം ബീച്ചില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്യുന്നതും അവാര്‍ഡ്ദാനം നിര്‍വ്വഹിക്കുന്നതും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. എ.ഐ.ടി.യു.സി സംസ്ഥാനസെക്രട്ടറിയും, ചെത്തുതൊഴിലാളി യൂണിയന്‍ പ്രസിഡന്റുമായ അഡ്വ:വി.ബി ബിനു അദ്ധ്യക്ഷത വഹിക്കും. ടി.എന്‍ രമേശന്‍ സ്വാഗതം പറയും. അനുസ്മരണ പ്രസംഗം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ നടത്തും.
സ്‌ക്കോളര്‍ഷിപ്പ് വിതരണം ബിനോയ് വിശ്വവും അനുസ്മരണ പ്രഭാഷണവും ക്യാഷ് അവാര്‍ഡ് വിതരണവും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമനും നിര്‍വ്വഹിക്കും. കുടുംബസഹായഫണ്ട് സി.കെ ആശ എം.എല്‍.എ ഏല്പിക്കും.
കനയ്യകുമാറിന്റെ അവാര്‍ഡ് സ്വീകരിച്ചു കൊണ്ടുളള മറുപടി പ്രസംഗത്തെ തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പി.കെ കൃഷ്ണന്‍, സി.കെ ശശിധരന്‍, അഡ്വ: പി.കെ ചിത്രഭാനു, ആര്‍.സുശീലന്‍, അഡ്വ : സി.ജി സേതുലക്ഷ്മി, പി.സുഗതന്‍, അഡ്വ: വി.കെ സന്തോഷ്‌കുമാര്‍, ജോണ്‍ വി ജോസഫ്, കെ.ഡി വിശ്വനാഥന്‍, ടി.എം സദന്‍, പി.കെ മേദിനി, സി.എം മോഹനന്‍, കെ.അജിത് എക്‌സ് എം.എല്‍.എ, പി.നാരായണന്‍ എക്‌സ് എം.എല്‍.എ, സി.എം തങ്കപ്പന്‍, കേണല്‍ രാജീവ് മണ്ണാളി, ലീനമ്മ ഉദയകുമാര്‍, പി.പ്രദീപ്, അനുപാ എം ദാസ് തുടങ്ങിയവര്‍ പ്രസംഗിക്കും
പത്ര സമ്മേളനത്തില്‍ ടി.എന്‍ രമേശന്‍, അഡ്വ. വി.വി ബിനു, അഡ്വ. കെ.പ്രസന്നന്‍, കെ.എ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.