Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി യാഥാര്‍ത്ഥ്യമാക്കുക: കെ ജെ യൂ
20/12/2017
കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ അവകാശ ദിനാചരണം വൈക്കത്ത് ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി യാഥാര്‍ത്ഥ്യമാക്കുക, ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക, ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേസരി ദിനത്തില്‍ കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യൂ) അവകാശ സംരക്ഷണദിനമായി ആചരിച്ചു. വൈക്കത്ത് നടന്ന ദിനാചരണം കെ.ജെ.യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കുഞ്ഞച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ ആപ്പാഞ്ചിറ, രജിത്ത്, എ.കെ ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.