Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരാതി നല്‍കി.
20/12/2017

വൈക്കം: നഗരസഭ മാലിന്യസംസ്‌കരണത്തില്‍ കാണിക്കുന്ന കെടുകാര്യസ്ഥതക്കെതിരെ വൈക്കം ഇന്ദിരാജി പരിസ്ഥിതിസമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. നഗരത്തിലെ പൊതുവീഥികളില്‍ നിന്നും മാലിന്യം കൃത്യമായി നീക്കം ചെയ്യാറില്ലെന്നും പ്രതിഷേധം ഉണ്ടാകുമ്പോള്‍ മാത്രം നീക്കം ചെയ്യുന്ന മാലിന്യം നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നതുമൂലം ചീഞ്ഞുനാറുന്ന അവസ്ഥയാണ്. ഇത് നഗരവാസികളുടെ ആരോഗ്യകരമായി ജീവിക്കാനുള്ളഅവകാശത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ലിങ്ക് റോഡിന്റെ വശങ്ങളിലാണ് നഗരസഭ ഇപ്പോള്‍ നിക്ഷേപിക്കുന്നത്. പാടത്ത് മാലിന്യം തള്ളി ക്രമേണ മണ്ണിട്ട് പാടം മണ്ണിട്ട് നികത്തുകയാണ് ചെയ്യുന്നത്. ഇത് 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയ മാലിന്യസംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്താന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.