Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.ജെ തോമസ് അനുസ്മരണം നടത്തി
20/12/2017
ടി.ജെ തോമസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ ടി.ജെ തോമസ് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം മുന്‍ മന്ത്രി കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ കരുത്തുറ്റതാക്കാന്‍ നെടുംതൂണായി പ്രവൃത്തിച്ച നേതാവായിരുന്നു ടി.ജെ തോമസ് എന്ന് മുന്‍ മന്ത്രി കെ.സി ജോസഫ് എം.എല്‍.എ പറഞ്ഞു. പ്രവര്‍ത്തനം കൊണ്ടും സമീപനം കൊണ്ടും ജനമനസ്സുകളില്‍ ഇടം തേടിയ ടി.ജെ തോമസ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് എക്കാലവും അഭിമാനപൂര്‍വ്വം ഓര്‍ക്കാവുന്ന നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ തോമസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ടി.ജെ തോമസ് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ മോഹന്‍ ഡി ബാബു അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായ വിതരണം കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ നടത്തി. ബി.അനില്‍കുമാര്‍, അയ്യേരി സോമന്‍, വി.വി സത്യന്‍, അക്കരപ്പാടം ശശി, പി.പി സിബിച്ചന്‍, പി.എന്‍ ബാബു, എ.സനീഷ്‌കുമാര്‍, പി.വി പ്രസാദ്, അബ്ദുള്‍സലാം റാവുത്തര്‍, വി.സമ്പത്ത്കുമാര്‍, ടി.ടി സുദര്‍ശനന്‍, ജയ്‌ജോണ്‍ പേരയില്‍, മോഹനന്‍ പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.