Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ കഞ്ഞി വിതരണം
20/12/2017
എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയിലെ ഗുരുദര്‍ശന സത്‌സംഗത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ സൗജന്യ കഞ്ഞി വിതരണം ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയിലെ ഗുരുദര്‍ശന സത്‌സംഗത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ സൗജന്യ കഞ്ഞി വിതരണം നടത്തി. എല്ലാ മാസവും ഒരു ദിവസം രോഗികള്‍ക്ക് കഞ്ഞി വിതരണം ചെയ്യാനാണ് ഇവരുടെ പദ്ധതി. സമൂഹത്തിലെ സുമനസ്സുകളുടെ സഹായത്തോടെയാണ് ഇവര്‍ ഇതിന് പണം സ്വരൂപിക്കുന്നത്. ഇന്നലെ നടന്ന കഞ്ഞി വിതരണം ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി റെജി ജിഷ്ണുഭവന്‍, സത്‌സംഗം കോ-ഓര്‍ഡിനേറ്റര്‍ വി.വി കനകാംബരന്‍, യൂണിറ്റ് പ്രസിഡന്റ് മണിക്കുട്ടന്‍, സെക്രട്ടറി അഞ്ജലി ചന്ദ്രന്‍, കാവ്യ, അഭിജിത്ത്, രാഹുല്‍, ജിഷ്ണു, സജിത്ത് എന്നിവര്‍ പങ്കെടുത്തു.