Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മനുഷ്യാവകാശം മൂല്യാധിഷ്ഠിതമായി സംരക്ഷിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍
19/12/2017
കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖല നടത്തിയ മനുഷ്യാവകാശ സംരക്ഷണ പൊതുസമ്മേളനം എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദൈവത്തിന്റെ വരദാനമായ മനുഷ്യാവകാശം മൂല്യാധിഷ്ഠിതമായി സംരക്ഷിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖലയിലെ 19 ഇടവകപള്ളികളെ പങ്കെടുപ്പിച്ചു നടത്തിയ മനുഷ്യാവകാശ സംരക്ഷണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശം കളങ്കരഹിതമായി സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പരസഹായം കിട്ടാതെ വിഷമിക്കുന്നവര്‍ക്കും നല്‍കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അതിന്റെ ലക്ഷ്യവും അര്‍ത്ഥവും പൂര്‍ണമാവുകയുള്ളു. മനുഷ്യാവകാശ സംരക്ഷണത്തില്‍ സ്വാര്‍ത്ഥതയുടെ ഇടപെടല്‍ ഒഴിവാക്കി നന്മയുടെ ഭാഗം മാത്രം ചിന്തിക്കണമെന്നും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ കൂട്ടിച്ചേര്‍ത്തു. ഫൊറോന പള്ളി വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി അധ്യക്ഷത വഹിച്ചു. സുപ്രീകോടതി മുന്‍ ജഡ്ജി സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ബിജു പറയന്നിലം, മേഖലാ ഡയറക്ടര്‍ ഫാ. പീറ്റര്‍ കോയിക്കര, ജയന്‍ കോലഞ്ചേരി, സാജു വാതപ്പള്ളി, ഫാ. സാന്റോ കണ്ണമ്പുഴ, സജി മാനന്തിക്കരി എന്നിവര്‍ പ്രസംഗിച്ചു.