Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി
19/12/2017
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി പൊന്നുവള്ളിയില്ലത്ത് കൃഷ്ണന്‍ മൂത്തത്, മുരിഞൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരും കാര്‍മികരായിരുന്നു. കൊടിയേറ്റിന് ശേഷം പ്രസാദകഞ്ഞി വിതരണം നടത്തി. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി.നായര്‍, രാധാകൃഷ്ണന്‍ നായര്‍, പി.സി ശ്രീകാന്ത്, ഹരിഹരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവത്തിന്റെ പ്രധാന ആഘോഷമായ പകല്‍പ്പൂരം 21ന് വൈകിട്ട് 4ന് ക്ഷേത്രമൈതാനത്ത് നടക്കും. 22ന് വൈകിട്ട് 5.30ന് ആറാട്ട് എഴുന്നള്ളിപ്പും രാത്രി 9.30ന് വലിയകാണിക്കയും നടക്കും.