സി.പി.ഐ ടൗണ്‍ ലോക്കല്‍ സമ്മേളനം 23ന്
19/12/2017
വൈക്കം: സി.പി.ഐ 23 -ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായുള്ള ടൗണ്‍ ലോക്കല്‍ സമ്മേളനം 23ന് കാരയില്‍ പി.കൃഷ്ണപിള്ള നഗറില്‍ (എസ് എന്‍ ഡി പി ശാഖാ മന്ദിരം) നടക്കും. സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി എന്‍ രമേശന്, ആര് സുശീലന്, പി സുഗതന്, കെ ഡി വിശ്വനാഥന്, കെ അജിത്ത് എക്സ് എം എല്‍ എ, പി നാരായണന്, ആര് ബിജു, സി കെ ആശ എം എല്‍ എ, എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത്ത് കുമാര്‍, പി പ്രദീപ്, അഡ്വ. കെ പ്രസന്നന് എന്നിവര്‍ സംസാരിക്കും.