Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടികുത്ത് ചന്ദനക്കുടം ഉറൂസിന് വിശ്വാസികളുടെ ഒഴുക്ക്.
15/01/2016
കാഞ്ഞിരമററം പള്ളിയില്‍ കൊടികുത്ത് ചന്ദനക്കുടം നേര്‍ച്ചക്ക് അനുഭവപ്പെട്ട വിശ്വാസികളുടെ തിരക്ക്

കാഞ്ഞിരമററം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാശരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസിന് വിശ്വാസികളുടെ ഒഴുക്ക്. പുലര്‍ച്ചെ മുതല്‍ തന്നെ പള്ളിമുററങ്ങളും സമീപപ്രദേശങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. പ്രധാന വഴിപാടുകളായ പട്ടുമൂടല്‍, സാധുക്കള്‍ക്ക് ചക്കരക്കഞ്ഞി പാകം ചെയ്തുകൊടുക്കല്‍, പാവങ്ങള്‍ക്ക് പിടിപ്പണങ്ങള്‍ കൊടുക്കല്‍ എന്നീ ചടങ്ങുകള്‍ക്കെല്ലാം ഭക്ത ജനപ്രവാഹമായിരുന്നു. സാഹോദര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ആദരവ് ഊട്ടിയുറപ്പിക്കുന്ന കൊടികുത്തിന് ജാതിമത വ്യത്യാസമില്ലാതെ ജനങ്ങളുടെ സാന്നിദ്ധ്യമാണ് ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നിന് താഴത്തെ പള്ളിയിലും, 1.30ന് മലേപ്പള്ളിയിലും കൊടികയററി, രാത്രി 11ന് നടന്ന ചന്ദനക്കുടം ഭക്തിനിര്‍ഭരമായിരുന്നു.