Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനകളരി നടത്തി.
18/12/2017
വൈക്കം മാനേജ്‌മെന്റ് അസ്സോസിയേഷന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ചുള്ള പഠനകളരിയില്‍ സെക്രട്ടറി അനില്‍ മഴുവഞ്ചേരില്‍ ക്ലാസ്സെടുക്കുന്നു

വൈക്കം: ആധുനിക ശാസ്ത്രരംഗത്തെ പുതിയ സംവിധാനങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് വൈക്കം മാനേജ്‌മെന്റ് അസ്സോസിയേഷന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പഠനകളരി നടത്തി. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനാകുമെന്നതായിരുന്നു വിഷയം. പ്രസിഡന്റ് എം ജി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന പഠനകളരിയില്‍ സെക്രട്ടറി ജനറല്‍ അനില്‍ മഴുവഞ്ചേരില്‍ വിഷയം അവതരിപ്പിച്ചു. കെ എസ് ഇ ബി യുടെ ഓണ്‍ലൈന്‍ സര്‍വ്വീസുകളെപ്പറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉമാമഹേശ്വരനും, ബാങ്കിങ് മേഖലയെക്കുറിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ രമ്യാ ഉദയനും, എല്‍ ഐ സി യെകുറിച്ച് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഷൈന്‍കുമാറും ക്ലാസ്സുകളെടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ച് റ്റി ആര്‍ എസ് മേനോന്‍, എന്‍ പി ബിന്ദു, പി വിനോദ്കുമാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വത്സല എന്നിവര്‍ സംസാരിച്ചു.