Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മനുഷ്യാവകാശ സംരക്ഷണ റാലിയും, പൗരാവകാശ സമ്മേളനത്തിന്റെ 110- ാം വാര്‍ഷികാചരണവും
18/12/2017
കത്തോലിക്ക കോണ്‍ഗ്രസ്സ് വൈക്കം മേഖല നടത്തിയ മനുഷ്യാവകാശ സംരക്ഷണ റാലി നടേല്‍പ്പള്ളി വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍ ഫഌഗ് ഓഫ് ചെയ്യുന്നു.

വൈക്കം: കത്തോലിക്ക കോണ്‍ഗ്രസ്സ് വൈക്കം മേഖലയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സംരക്ഷണ റാലിയും, പൗരാവകാശ സമ്മേളനത്തിന്റെ 110- ാം വാര്‍ഷികാചരണവും നടത്തി. വൈക്കം ഫൊറോനയിലെ 19 ഇടവക പള്ളികളില്‍ നിന്നായി അയ്യായ്യിരത്തോളം വിശ്വാസികള്‍ മനുഷ്യാവകാശ സംരക്ഷണറാലിയില്‍ പങ്കെടുത്തു. തലയോലപ്പറമ്പ്, ചെമ്പ്, വെച്ചൂര്‍, ചെമ്മനത്തുകര എന്നീ മേഖലകളില്‍ നിന്നെത്തിയ വാഹന റാലികള്‍ നടേല്‍പ്പള്ളി മൈതാനത്ത് സംഗമിച്ചു. വൈകിട്ട് 4ന് നടേല്‍ പള്ളിയില്‍ നിന്നും കാല്‍നടയായി സമ്മേളന സ്ഥലമായ വെല്‍ഫെയര്‍ സെന്ററിലേക്ക് പുറപ്പെട്ടു. കാല്‍നട ജാഥ നടേല്‍ പള്ളി വികാരി ഫാ.ബെന്നി പാറേക്കാട്ടില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മേഖല ഡയറക്ടര്‍ ഫാ. പീറ്റര്‍ കോയിക്കര, പ്രസിഡന്റ് ജയന്‍ കോലഞ്ചേരി, സെക്രട്ടറി സാജു വാതപ്പള്ളി, സിബി ഉപ്പാണി, റെജോ കടവന്‍, സജി മാനന്തക്കരി, മാര്‍ട്ടിന്‍ കൂടല്ലി, വിപിന്‍ ചെറിയാന്‍, സജീവ് ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി. 19 ഇടവകകളിലെ വൈദികരും സന്യാസിനിമാരും ഭക്ത സംഘടനാ ഭാരവാഹികളും പങ്കെടുത്തു.