Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി സംസ്‌കാരത്തിന്റെ ഭാഗമാകണമെന്ന് സി കെ ആശ എം എല്‍ എ
18/12/2017
നാളികേര വികസന ബോര്‍ഡിന്റെ കേരകര്‍ഷക ശില്പശാല സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൃഷി സംസ്‌കാരത്തിന്റെ ഭാഗമാകണമെന്ന് സി കെ ആശ എം എല്‍ എ പറഞ്ഞു. നാളികേര വികസന ബോര്‍ഡിന്റെ കേരകര്‍ഷക ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എല്‍ എ. നാളികേര വികസന ബോര്‍ഡ്, കല്പക കേരകര്‍ഷക സംഘം, കല്പതരു കര്‍ഷകസംഘം, ധനലക്ഷ്മി നാളികേര ഉല്‍പ്പാദക സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ തെങ്ങു കൃഷി, തെങ്ങിന്റെ ഇടവിള കൃഷി, മൂല്യവര്‍ദ്ധിത കേരോല്പന്നങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ശില്‍പ്പശാല നടത്തിയത്. കല്ലറ നാളികേര ഉല്‍പ്പാദക ഫെഡറേഷന്‍ പ്രസിഡന്റ് കെ റ്റി സുഗുണന്‍ അദ്ധ്യക്ഷത വഹിച്ചു. നാളികേര വികസന ബോര്‍ഡുമെമ്പര്‍ പി ആര്‍ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. നാളികേര വികസന ബോര്‍ഡു ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജ്ഞാനദേവന്‍, കോട്ടയം കൃഷി വിജ്ഞാന്‍ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ എലിസബത്ത് ജോസഫ്, തലയോലപ്പറമ്പ് കൃഷി ഓഫീസര്‍ കെ പ്രദീപ് കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കെ വി ജോളി സ്വാഗതവും സി ഡി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.