Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലവാഴപുറപ്പാട് നടത്തി.
18/12/2017
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നതിന് മുന്നോടിയായി നടത്തിയ കുലവാഴ പുറപ്പാട്

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കുലവാഴപുറപ്പാട് നടത്തി. ചേരിക്കല്‍ അരിമ്പുകാവ് ദേവീ ക്ഷേത്രത്തില്‍ നിന്നാണ് കുലവാഴ പുറപ്പാട് ക്ഷേത്രത്തിലേയക്ക് നീങ്ങിയത്. 163-ാം നമ്പര്‍ എന്‍ എസ് എസ് വനിതാസമാജത്തിന്റെ താലപ്പൊലിയും വാദ്യമേളങ്ങളും കുലവാഴ പുറപ്പാടിനൊപ്പമുണ്ടായിരുന്നു. ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ കുലവാഴകളും നാളികേര കുലകളും ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു. പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാജേഷ് ടി നായര്‍, പി സി ശ്രീകാന്ത്, ഹരിഹരന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, മായ രാജേന്ദ്രന്‍, ഷീല അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.