Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടകര ഭാഗത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു.
18/12/2017

തലയോലപ്പറമ്പ്: കോട്ടയം-എറണാകുളം റോഡിലെ വടകര ഭാഗത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. വെള്ളിയാഴ്ച രാത്രി 11ഓടെ വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിനുസമീപം ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളി. ഈ സമയം രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ജീപ്പ് സംശയാസ്പദമായ രീതിയില്‍ ടാങ്കര്‍ ലോറി കിടക്കുന്നതുകണ്ടു. എന്നാല്‍ ദൂരെനിന്ന് പോലീസ് ജീപ്പ് വരുന്നതുകണ്ട് ഇവര്‍ കടന്നുകളഞ്ഞു. പോലീസ് പിന്തുടര്‍ന്നെങ്കിലും ഇവരെ പിടികൂടാന്‍ സാധിച്ചില്ല. രാത്രി കാലങ്ങളില്‍ വടകര റോഡിന് ഇരുവശവുമുള്ള പാടശേഖരങ്ങളിലും വെട്ടിക്കാട്ട്മുക്ക് പാലത്തിലുമെല്ലാം ടാങ്കര്‍ ലോറികളില്‍ കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങളാണ് ഇതിനുപിന്നില്‍. മേഖലയില്‍ ഇവരുടെ പ്രവര്‍ത്തനത്തെ മനസ്സിലാക്കാന്‍ നാട്ടുകാര്‍ ഇവിടെ കാവലിരിക്കുമായിരുന്നു. ഇതിനെ തുടര്‍ന്ന് കുറച്ചുനാളത്തേക്ക് സംഭവങ്ങളില്ലാതായിരുന്നു. എന്നാല്‍ വീണ്ടും കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കുകയാണ്. വിഷയത്തില്‍ പോലീസ് രാത്രി സമയങ്ങളില്‍ കൂടുതല്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.