Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലേബര്‍ ബഡ്ജറ്റും വാര്‍ഷിക കര്‍മ്മപദ്ധതിയും
16/12/2017
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റും വാര്‍ഷിക കര്‍മ്മപദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2018-19-ല്‍ 570530 പ്രവൃത്തി ദിനം നല്‍കുന്നതിനുള്ള ക്രോഡീകരിച്ച ബ്ലോക്ക് പ്ലാന്‍ ഗ്രാമസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. 2016-17 സാമ്പത്തിക വ്ഷം ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 ദിനം പ്രവൃത്തി നല്‍കിയതില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിനെയും കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനം നല്‍കിയ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെയും 100 ദിനം തൊഴില്‍ ചെയ്ത ഏറ്റവും പ്രായം ചെന്ന 25 തൊഴിലാളികളെയും ഗ്രാമസഭാ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഉപഹാരം നല്‍കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഗ്രാമസഭാ യോഗത്തില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ റ്റി ഉഷ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം വൈ ജയകുമാരി ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ഹരിക്കുട്ടന്‍, ലത അശോകന്‍, ടി അനില്‍കുമാര്‍, ലിജി സലഞ്ച്‌രാജ്, പി എസ് മോഹനന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. കെ കെ രഞ്ജിത്ത്, പി സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അനിജി പ്രസാദ്, ടി കെ രാജേന്ദ്രന്‍, ശ്രീദേവി ജയന്‍, മെമ്പര്‍മാരായ കെ ഷിബു, മായാഷാജി, ഭാസ്‌കരന്‍ മുടക്കാലി, ഷീല ശശിധരന്‍, ലീനമ്മ ഉദയകുമാര്‍, വി കെ രാജു, ഗ്രാമപഞ്ചായത്തുകളിലെ മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് ബി ഡി ഒ എം രഘു നന്ദി പറഞ്ഞു.