Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
16/12/2017
പുഴവായിക്കുളങ്ങര എന്‍ എസ് എസ് വനിതാസമാജം നടത്തിയ നേത്രചികിത്സാ ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പുഴവായികുളങ്ങര 349-ാം നമ്പര്‍ ശ്രീദേവി എന്‍ എസ് എസ് വനിതാസമാജത്തിന്റെയും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയുടെയും ജില്ലാ അന്ധതാനിവാരണ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. എ ശ്രീകല അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് ഡോ.സി ആര്‍ വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദേവീ പാര്‍വ്വതി, ഉഷ കുന്നപ്പള്ളി, അരവിന്ദാക്ഷന്‍ നായര്‍, കൃഷ്ണപിള്ള, ഓമന വിജയന്‍, ഇന്ദിരാ ഭാസ്‌ക്കര്‍, പ്രമോദ് ചന്ദ്രന്‍, വിക്രം നായര്‍ എന്നിവര്‍ പ്രസംഗിച്ചു.