Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികാചരണം
16/12/2017

വൈക്കം: കെ.പി.സി.സി എക്‌സി. അംഗമായിരുന്ന ടി.ജെ തോമസിന്റെ രണ്ടാം ചരമവാര്‍ഷികം ടി.ജെ തോമസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിക്കും. 19ന് വൈക്കം വ്യാപാരഭവനില്‍ സൗജ്യന്യ രക്തപരിശോധന ക്യാമ്പ്, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിക്കും. രാവിലെ ഏഴുമുതല്‍ ഒന്‍പത് വരെ മൈക്രോബയോളജിക്കല്‍ ലാബിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. വൈകുന്നേരം നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനം കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ മോഹന്‍ ഡി.ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചികിത്സാസഹായവിതരണം കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ എക്‌സ്. എം.എല്‍.എ നിര്‍വഹിക്കും. യോഗത്തില്‍ കെ.പി.സി.സി, ഡി.സി.സി നേതാക്കള്‍ അനുസ്മരണ പ്രഭാഷണം നടത്തും.