Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തും
16/12/2017

വൈക്കം: റേഷന്‍ വ്യാപാരികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 18ന് ട്രഷറിയ്ക്ക് മുന്‍പില്‍ ധര്‍ണ നടത്തും. താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്ത റേഷന്‍ സാധനങ്ങളുടെ കമ്മീഷന്‍ തുകയ്ക്ക് നവംബര്‍ 24ന് താലൂക്ക് സപ്ലൈ ഓഫീസില്‍നിന്നും ട്രഷറിയിലേക്ക് ബില്ല് നല്‍കിയിരുന്നെങ്കിലും ഇതുവരെയും ബില്ല് പാസാക്കാത്ത ട്രഷറിയുടെ നിലപാടിനെതിരെയാണ് സമരം. രാവിലെ പത്തുമുതല്‍ നടക്കുന്ന സൂചനാസമരത്തില്‍ മുഴുവന്‍ റേഷന്‍ വ്യാപാരികളും പങ്കെടുക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.