Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി വി പുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ നികുതി ശേഖരണത്തില്‍ വന്‍ ക്രമക്കേട്.
15/12/2017

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ നികുതി ശേഖരണത്തില്‍ വന്‍ ക്രമക്കേട്. 60 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ താഴെയുള്ള കെട്ടിടങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത്തരം കെട്ടിടങ്ങളെ നികുതി കുടിശ്ശിഖയില്‍ നിന്നും ഒഴിവാക്കുന്നതിനായി പഞ്ചായത്തില്‍ നിന്നും അരിയര്‍ ഡിമാന്റ് നോട്ടീസ് നല്‍കിയിരുന്നു. ഇതിലൂടെ ഭൂരിപക്ഷം കുടുംബങ്ങളും നികുതി കുടിശ്ശിഖ സഹിതം അടയ്ക്കുകയും നികുതിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും പഞ്ചായത്ത് രേഖകളില്‍ യഥാസമയം രേഖപ്പെടുത്താതെ വീണ്ടും അരിയര്‍ ഡിമാന്റ് നോട്ടീസ് അയച്ച് പാവപ്പെട്ട ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്. അടിയന്തിരമായി ഈ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് സി പി ഐ ടി വി പുരം നോര്‍ത്ത്-സൗത്ത് ലോക്കല്‍ കമ്മറ്റി സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.