Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ രക്തദാന ക്യാമ്പ് നടത്തി.
15/12/2017
പള്ളിപ്രത്തുശ്ശേരി റെഡ് കിംങ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് സംഘടിപ്പിച്ച സൗജന്യരക്തദാന ക്യാമ്പ് ഫൊറോനപള്ളി സഹവികാരി ഫാ. അലക്‌സ് മേക്കാംതുരുത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പള്ളിപ്രത്തുശ്ശേരി റെഡ് കിംങ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ്, ബി ഡി കെ കോട്ടയം, എച്ച് ഡിഎഫ് സി വൈക്കം എന്നിവയുടെ സഹകരണത്തോടെ നിര്‍ദ്ധന രോഗികള്‍ക്കായി സൗജന്യ രക്തദാന ക്യാമ്പ് നടത്തി. ഫൊറോനപള്ളി സഹവികാരി ഫാ. അലക്‌സ് മേക്കാംതുരുത്തില്‍ ഉദ്ഘാടനം ചെയ്തു. കെ അഖില്‍മോന്‍ അധ്യക്ഷത വഹിച്ചു. അനിയമ്മ അശോകന്‍, ഫാ. പോള്‍ ചിറ്റിനപ്പിള്ളി, പി പ്രവീണ്‍, കെ എന്‍ നടേശന്‍, ഡോ. കല എന്നിവര്‍ പ്രസംഗിച്ചു.