Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിത്തു വിതച്ചു
15/12/2017
വല്ലാഴത്ത് ഇല്ലം പാടശേഖരത്ത് നടപ്പാക്കുന്ന ഞവര കൃഷിയുടെ വിത്തുവിതയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ദീര്‍ഘകാലങ്ങളായി തരിശായി കിടക്കുന്ന ഉദയനാപുരം വല്ലാഴത്ത് ഇല്ലം പാടശേഖരത്ത് ഇനി ഞവരകൃഷി വിളയും. ഉദയനാപുരം കൃഷിഭവനിലെ ജീവനക്കാരും കര്‍ഷകരും ചേര്‍ന്നുള്ള കൂട്ടായ്മയാണ് പുതിയ കൃഷിയ്ക്ക് രൂപം നല്‍കിയത്. പലയിനം നെല്‍കൃഷി നടത്തി വിജയിച്ച അനുഭവ സമ്പത്തോടെയാണ് ഈ കൂട്ടായ്മ ഞവര കൃഷിയിലേയ്ക്ക് തിരിഞ്ഞത്. ഞവരയ്ക്ക് വിപണന സാധ്യത കൂടുതലാണെന്ന ലക്ഷ്യത്തോടെയാണ് വൈക്കം മേഖലയില്‍ ആദ്യമായി ഞവരകൃഷി നടപ്പാക്കുന്നത്. ഇ കെ സോമന്‍, ഗോപീകൃഷ്ണന്‍, ലെനിന്‍, ബിജിരാജു എന്നിവരുടെ നേതൃത്വത്തിലാണ് തരിശായി കിടന്ന പാടശേഖരം കൃഷിയോഗ്യമാക്കിയത്. കൃഷിയുടെ വിത്തുവിതയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. സാബു പി മണലൊടി, ദിവാകരന്‍, ശശികല, എസ് കെ സോമന്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.