Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങി
15/12/2017
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ സി.പി.ഐ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടി അസി. എക്‌സി. എഞ്ചിനീയറെ ഉപരോധിക്കുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങിയിട്ട് നാല്‍പത്തിയഞ്ച് ദിവസം പിന്നിടുന്നു. എന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന വാട്ടര്‍ അതോറിട്ടിയുടെ നയങ്ങള്‍ക്കെതിരെ ഇന്നലെ സി.പി.ഐ, കോണ്‍ഗ്രസ് അംഗങ്ങള്‍ വാട്ടര്‍ അതോറിട്ടി അതോറിട്ടി അസി. എക്‌സി. എഞ്ചിനീയറെ ഉപരോധിച്ചു. നൂറ്റിഅമ്പതിലധികം കുടുംബങ്ങള്‍ വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഇപ്പോള്‍ കിണര്‍ ജലത്തെയും മറ്റുമാണ് ആശ്രയിക്കുന്നത്. ഈ പ്രദേശത്തേക്കുള്ള വാട്ടര്‍ ലൈനില്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും ഇതു പരിഹരിക്കാതെ വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് വാട്ടര്‍ അതോറിട്ടി പറയുന്നത്. ചോര്‍ച്ച പരിഹരിക്കണമെങ്കില്‍ റോഡ് വെട്ടിപൊളിക്കണം. ഇതിനു പി.ഡബ്ല്യു.ഡി അനുവാദം നല്‍കുന്നില്ല. എന്നാല്‍ വിഷയത്തില്‍ പി.ഡബ്ല്യു.ഡിയും പൊതുമരാമത്തും ഒളിച്ചുകളി നടത്തുകയാണെന്നാണ് ജനപ്രതിനിധികളുടെ ആക്ഷേപം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, പഞ്ചായത്ത് അംഗങ്ങളായ കെ.എസ് സജീവ്, ശശികല എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം.