സെമിനാര്‍ നടത്തും.
15/12/2017
വൈക്കം: തോട്ടകം ജീവിതശൈലി ജാഗ്രത മിഷന്റെ നേതൃത്വത്തില്‍ നാളെ തോട്ടകം മോണിങ് സ്റ്റാര്‍ പാരീഷ് ഹാളില്‍വെച്ച് സെമിനാര്‍ നടത്തും. രാവിലെ പത്ത് മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ സായാഹ്നം എത്ര സുന്ദരം എന്ന പേരില്‍ വൃദ്ധജനങ്ങള്ക്കായാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. മനഃശാസ്ത്ര സംയോജകന്‍ കെ.വി അനൂപ്കുമാര്‍, ചലച്ചിത്ര സംയോജകന്‍ മധു കൈനകരി, എം.അബു എന്നിവര്‍ പങ്കെടുക്കും. ഫാ. തോമസ് ഞാറയ്ക്കല്‍ മോഡറേറ്ററായിരിക്കും.