Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടിക്കയര്‍ സമര്‍പ്പിച്ചു.
15/12/2017
ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കൊടിയേറാനുള്ള കൊടിക്കയര്‍ അവകാശികളായ കുടുംബക്കാര്‍ ക്ഷേത്രത്തിലേയക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറാനുള്ള കൊടിക്കയര്‍ അവകാശിയായ മട്ടമ്മയില്‍ കെ.പി തങ്കപ്പന്‍ ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് കൊടിക്കയര്‍ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചത്. ദീപാരാധനയുടെ മൂഹൂര്‍ത്തത്തില്‍ സമര്‍പ്പിച്ച കൊടിക്കയര്‍ ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയും മേല്‍ശാന്തി പൊന്നുവള്ളിയില്ലത്ത് കൃഷ്ണന്‍ മൂത്തതും ചേര്‍ന്ന് ഏറ്റുവാങ്ങി. ഭക്തജനങ്ങളും ക്ഷേത്ര ഭാരവാഹികളും പങ്കെടുത്തു.17ന് വൈകിട്ട് 7നും 8നും ഇടയ്ക്കുള്ള സമയത്ത് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. കൊടിയേറ്റിന് മുന്നോടിയായുള്ള കുലവാഴ പുറപ്പാട് 16ന് വൈകിട്ട് നടക്കും.