Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മനുഷ്യാവകാശ സംരക്ഷണവാഹനറാലിയും സമ്മേളനവും
14/12/2017

വൈക്കം: കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം ഫൊറോനയിലെ 19 ഇടവകകളിലെ എല്ലാ വിശ്വാസികളെയും ഭക്തസംഘടനകളെയും സന്യസ്തരെയും വൈദീകരെയും കോര്‍ത്തിണക്കിക്കൊണ്ട് മനുഷ്യാവകാശ സംരക്ഷണവാഹനറാലിയും സമ്മേളനവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 17ന് വൈകിട്ട് 4 മണിക്ക് മേഖല തലത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി വൈക്കം മണ്ഡലത്തിലെ 4 മേഖലകളില്‍ നിന്നുള്ള വാഹനറാലികള്‍ നടേല്‍ പള്ളിയില്‍ എത്തും. വെള്ളൂര്‍, ഇറുമ്പയം, പൊതി എന്നീ ഇടവകകളിലെ വാഹനങ്ങള്‍ തലയോലപ്പറമ്പില്‍ ഫാ.ജോണ്‍ പുതുവ ഫ്‌ളാഗ് ഓഫ് ചെയ്യും. ചെമ്പില്‍ ഫാ.വര്‍ഗ്ഗീസ് മാമ്പിള്ളിയും, അച്ചിനകം, വെച്ചൂര്‍ ഇടവകകളിലെ വാഹനങ്ങള്‍ വെച്ചൂരില്‍ ഫാ.ജോയി കണ്ണമ്പുഴയും, ചെമ്മനത്തുകരയില്‍ ഫാ.സാന്‍േറാ കണ്ണമ്പുഴയും ഫ്‌ളാഗ് ഓഫ് ചെയ്യും. 19 ഇടവകകളും വാഹനറാലിയില്‍ പങ്കെടുക്കും. നടേല്‍ പള്ളിയങ്കണത്തില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്തശേഷം കാല്‍നടയായി വൈക്കം വെല്‍ഫെയറിലേക്ക് റാലി നടത്തും. കാല്‍നട റാലി ഫാ.ബെന്നി പാറേക്കാട്ടില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വെല്‍ഫെയര്‍ സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മുന്‍ സുപ്രീംകോടതി ജഡ്ജിയും മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ്, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, സി.കെ ആശ എം.എല്‍.എ, കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, വൈദീകര്‍, സമുദായ നേതാക്കള്‍, ഭക്തസംഘടനകളുടെ പ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ചരിത്ര വഴികളിലൂടെ എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്യും.