Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധാറും ബാങ്ക് അക്കൗണ്ടും പോളിസിയുമായി ബന്ധിപ്പിക്കണം
14/12/2017

വൈക്കം: എല്‍.ഐ.സി ഓഫ് ഇന്ത്യ സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുള്ള ആം ആദ്മി ബീമായോജന ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കയര്‍ തൊഴിലാളികള്‍ ആധാറും ബാങ്ക് അക്കൗണ്ടും പോളിസിയുമായി ബന്ധിപ്പിക്കേണ്ടതാണ്. ഇതിനായി തൊഴിലാളികള്‍ ഡിസംബര്‍ 31നകം ഇന്‍ഷ്വറന്‍സ് കാര്‍ഡും, ബാങ്ക് പാസ്ബുക്കും, ആധാറുമായി അക്ഷയകേന്ദ്രങ്ങളില്‍ എത്തി ആധാര്‍ ലിങ്കു ചെയ്യേണ്ടതാണ്. വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കുന്നതിന് ആധാറും ബാങ്ക് അക്കൗണ്ടും പോളിസിയുമായി ലിങ്ക് ചെയ്യേണ്ടതാണ്.