പ്രതിഷ്ഠാ വാര്‍ഷികം
14/12/2017
പട്ടശ്ശേരി ഘണ്ഠാകര്‍ണ്ണ ഭഗവതി ക്ഷേത്രത്തിലെ ഗുരുദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനം എസ്.എന്‍.ഡി.പി യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: പള്ളിപ്രത്തുശ്ശേരി 112-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗംവക പട്ടശ്ശേരി ഘണ്ഠാകര്‍ണ്ണ ഭഗവതി ക്ഷേത്രത്തിലെ ഗുരുദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. പെരുമ്പളം കാര്ത്തികേയന് തന്ത്രി മുഖ്യകാര്‍മികനായി. പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനം എസ്.എന്‍.ഡി.പി യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ഉണ്ണി പുത്തന്‍തറ അധ്യക്ഷത വഹിച്ചു. ലാലുമോന് കുന്നത്ത്, ശശി, മഹിളാമണി, ഉത്തമന്, സുലോചന, സലിമോന്‍, ഡി.ഷൈന്മോന് എന്നിവര്‍ പ്രസംഗിച്ചു.